ജമന്തി പൂവിറുത്തേ (ഗോകുലം (1993) )
This page was generated on May 12, 2024, 8:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിര്‍പ്പി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഷാമി ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭാനുപ്രിയ ,അർജ്ജുൻ സർജ്ജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:40.
 
ജമന്തിപ്പൂവിറുത്തേ അതിൽ നിന്മുഖം കണ്ടു ഞാനേ (3)
ശ്രീ വെണ്ണിലാവിൻ വാതിലിൻ കോണിൽ വാനം നിൽക്കവേ
ഒരു പാട്ടും കേട്ടു ഞാനേ
(ജമന്തിപ്പൂവിറുത്തേ...)

രാഗാർദ്ര ഹംസങ്ങൾ ചിറകൊതുക്കിയ നടയഴകുമായ്
രാഗേന്ദുവായിന്നു നിലവൊലിയുടെ മഴചൊരിയുവാൻ (2)
ചിരി തൂകിയരികിൽ നീ വന്നൂ
നിറമലർ വിരിഞ്ഞതു പോൽ
പളുങ്കണി കതിരുമായ് (2)
കാരുണ്യമേ നീയും വന്നു (2)
(ജമന്തിപ്പൂവിറുത്തേ...)

കല്യാണരാഗങ്ങൾ തുള്ളും മനസ്സിതളിടവേ
സംഗീത നിറവൊടെ ഇരു പറവകൾ മനം തുറക്കവേ (2)
ശൃംഗാര പൂങ്കാവിൽ വന്നു
ചന്ദനപ്പൂമരത്തിൽ പഞ്ചമം പാടും കുയിൽ (2)
പാട്ടുമായ് നീ ചാരെ വന്നു (2)
(ജമന്തിപ്പൂവിറുത്തേ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts