ചെറുതിങ്കള്‍ തോണി (സ്വന്തം ലേഖകൻ)
This page was generated on May 26, 2024, 5:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ഗോപിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:37.



ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരി പോലൊരു തോണി
ഏതോ തീരം തേടുന്നു
കൂവല്‍പ്പാടകലെ തിരി താഴാതുണ്ടൊരു വീട്
എന്നെ തേടും മിഴിയഴകും
രാഗാർദ്രനിലാവിൻ തുള്ളികൾ വീണലിയും നിനവിൽ
കുഞ്ഞോളപ്പഴുതിൽ താഴും തുഴ പകരും താളം
നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ
ഓ..നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ


പ്രിയതരമാം കഥ പറയും കരിവള തമ്മിൽ കൊഞ്ചുമ്പോൾ
ചിറകടിയായ് ഉണരുകയായ് മറുമൊഴി കാതിൽ തേന്മഴയായ്
പ്രേമദൂതുമായ് താണൂ വന്നതൊരു ദേവഹംസമാണോ
മേഘകംബളം നീർത്തി വന്നതൊരു താരകന്യയാണോ
നീരാളം ചാർത്തും വാനം നീലക്കുടയായ് ഓഹോ
നീരാളം ചാർത്തും വാനം നീലക്കുടയായ്
(ചെറുതിങ്കൾ...)

അകമലിയും കവിതകളായ് നറുമൊഴി ചുണ്ടിൽ തഞ്ചുമ്പോൾ
ചെറുനദിയായ് ഒഴുകുകയായ് കടമിഴി നെഞ്ചിൻ വേദനയായ്
കണ്ണടക്കിലും കണ്ടു നിന്നെ ഞാൻ മാനസാങ്കണത്തിൽ
മണ്ണുറങ്ങവേ നാം നടന്നൂ ഈ വെണ്ണിലാവിലത്തിൽ
നോവാതെ നോവും നാവിൻ രാഗം അനുരാഗം
നോവാതെ നോവും നാവിൻ രാഗം അനുരാഗം
(ചെറുതിങ്കൾ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts