കണ്ണാളേ (കേരളോത്സവം മിഷൻ 2009)
This page was generated on April 28, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ ,വിഷ്ണുപ്രിയ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:36.

കണ്ണാളേ കൗമാരക്കണ്ണിണയിൽ
നാണത്തിൻ മയ്യെഴുതും രാവോ നാളെ
പൂമോളെ നിന്നോമൽ പൂങ്കനവിൽ
ഖൽബിന്നു തേൻകുടമായ് മാറുന്നില്ലേ
അരിമുല്ല ചേലേ നീയണിയുന്നു മൊഞ്ചേ
നല്ലരിമുല്ലേ ചേലേ അണിയുന്നു മൊഞ്ചേ
കതിരേകി കുളിരെല്ലാം മെയ്യോടെ
(കണ്ണാളേ...)

കണ്ണാടി തുണ്ടായി മാറും നെഞ്ചിൽ
ഈ കള്ളക്കണ്ണിൽ കൂടാറുണ്ടെന്നോ
നീ മാറിൽ മയ്യിൽ ചൂടാറുണ്ടെന്നോ(2)
ചില വളക്കുറുമ്പുകൾ ഒതുക്കിയങ്ങനെ പുതച്ചുറങ്ങാതെ
നിൻ ചെറുക്കനങ്ങനെ വിരുന്നൊരുക്കി
നീ വിളമ്പി വെയ്ക്കുന്നു
ആരും കാണാതെ മണപ്പൂമീനായ് നീന്തുന്നു
തൂമഞ്ഞെങ്ങും പെയ്യുന്നൊരീ നാളിൽ
(കണ്ണാളേ...)

മൈലാഞ്ചിക്കൈയ്യാലെന്നും പൊന്നേ
നീ മെല്ലെ മെല്ലെ മൂടാറുണ്ടെന്നോ
ഈ ചന്തം വീണ്ടും തേങ്ങാറുണ്ടെന്നോ (2)
ഇന്നിടയ്ക്കിടക്കിടെ ഒളിച്ചൊളിച്ചിടും കൊലുസ്സിളക്കുന്നു
കണ്ണടിയ്ക്കടി പിടച്ചു കൊണ്ടൊരു തിരക്കിലാവുന്നു
പൂമാരൻ ചേരുമ്പോൾ കവിൾ പൂവെന്തേ ചോക്കുന്നു
നല്ലിരവാം രാവുള്ളിൽ തൂക്കുന്നു
(കണ്ണാളേ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts