മൗനമായി (സ്നേഹസിന്ദൂരം )
This page was generated on April 27, 2024, 11:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സായികുമാർ ,വിന്ദുജ മേനോൻ ,എസ് അംബിക ,പ്രേംകുമാര്‍ ,ജഗന്നാഥവർമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2014 03:21:07.

മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം...
വീണുടഞ്ഞു മോഹം...വിരഹാർദ്രമായി ജന്മം
എൻ പൂർവ്വപുണ്യമേ...അരുളാം ഭാവുകമന്ത്രം
മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം...

നെഞ്ചിലേതോ മൺ‌ചിരാതിൻ നേർത്ത നാളങ്ങൾ
മൂകമാം മഞ്ഞുകാറ്റിൽ മിന്നി മായുമ്പോൾ..(2)
നിന്റെയീ നെറുകയിൽ ചാർത്തുവാൻ മാത്രം
ഉള്ളിനുള്ളിൽ കാത്തു ഞാനീ സ്നേഹസിന്ദൂരം...
മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം
ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം...

പണ്ടുപണ്ടേ കരളിനുള്ളിൽ പൂത്ത സ്വപ്നങ്ങൾ
താന്തമാം ശോകമുകിലായ് പെയ്തു തോരുമ്പോൾ...(2)
നിന്റെയീ തളിരുടൽ മൂടുവാൻ മാത്രം
എന്നുമെന്നും കാത്തു ഞാനീ സ്നേഹവാത്സല്യം...
(മൗനമായ്....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts