വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഹരി കുടപ്പനക്കുന്ന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:29.
ഇടറുന്ന കിളിമൊഴിയോടെ വിടചൊല്ലി പിരിയുന്ന സന്ധ്യേ തേങ്ങുമൊരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ ദുഃഖത്തിന് ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്പ്പൂ ഇടറുന്ന കിളിമൊഴിയോടെ വിടചൊല്ലി പിരിയുന്ന സന്ധ്യേ വാടി വീഴും പൂക്കളെ എന്തിനു വീണ്ടും മന്ദം തഴുകിടുന്നു (വാടി വീഴും..... ) നാളെ ഏതോ ഹരിതതീരത്തിൽ എന്നോമല്‍ കിനാക്കളായ് വിടരുമെന്നോ ഇനി സമാഗമത്തിൻ മറ്റൊരുഷഃസന്ധ്യ - 2 എനിയ്ക്കു മാത്രം ഇല്ലയെന്നോ ഇടറുന്ന കിളിമൊഴിയോടെ വിടചൊല്ലി പിരിയുന്ന സന്ധ്യേ വിരഹത്തിന്നിരുളില്‍ ആളുന്നൊരീ വസുധതന്‍ നൊമ്പരം നീ അറിഞ്ഞു (വിരഹത്തിന്നിരുളിൽ.....) വേറിടാനാകാത്ത നിന്റെ ആത്മാവാം വാനിലെ ഒറ്റനക്ഷത്രം പോലെ എന്റെ ഏകാന്ത ഗാനത്തിനീണം - 2 എൻ സഖിതന്നോർമ്മയിൽ തുടിക്കുകില്ലേ (ഇടറുന്ന..... ) |