മനസ്സേ മനസ്സേ നീ (ഇഡിയറ്റ്)
This page was generated on March 29, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംചക്രി
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:22.
 
(കോ) സഖിയേ സഖിയേ

(പു) മനസ്സേ മനസ്സേ നീ മറയുകയാണോ ദൂരേ
അണയുകയില്ലേ ചാരേ
മുകിലേ മുകിലേ നിന്‍ മിഴികള്‍ നിറഞ്ഞോ മേലേ
മഴ മണി ചിതറി താഴേ
ഒരു കാണാക്കുയിലായു് നീ പാടുന്നുവോ
ഒരു മായാക്കനവായു് നീ അകലുന്നുവോ
ജീവിത വഴിയില്‍ ഇടറുകയാണോ നിന്‍ സ്വരം
മനസ്സേ മനസ്സേ നീ മായുകയാണോ ദൂരേ
മുകിലേ മുകിലേ നിന്‍ മിഴികള്‍ നിറഞ്ഞോ
നീയെന്‍ മനസ്സിന്‍ താളം താളം താളം
മറയുകയാണോ ദൂരേ
അണയുകയില്ലേ ചാരേ

(കോ) ഓ...

(പു) മണലില്‍ ആരോ എഴുതി പ്രണയം എന്നൊരു കാവ്യം
തിരകള്‍ അണയുന്നേരം മായുന്നൂ അതു മൂകം
വിട പറയുന്നൊരു സൂര്യന്‍ പോലും വീണ്ടും വീണ്ടും അരികേ വരും
ഇണപിരിയാത്തൊരു നിഴലായു് ഞാനിന്നഴകേ നിന്നേ തേടി വരും
കര കവിയുന്നൊരു പുഴ പോലേ തേങ്ങുകയല്ലോയെന്‍ ഹൃദയം
സഖിയേ സഖിയേ നീ വരുമോ
ഇനിയും ഇനിയും നീ വരുമോ
(കോ) ഓ...
(പു) ചിരിമണിയിതള്‍ നിറയെ വിരിഞ്ഞൊരു മലരായു് നീ വരുമോ

(പു) മനസ്സേ മനസ്സേ നീ മറയുകയാണോ ദൂരേ
അണയുകയില്ലേ ചാരേ
മുകിലേ മുകിലേ നിന്‍ മിഴികള്‍ നിറഞ്ഞോ മേലേ
മഴ മണി ചിതറി താഴേ

(കോ) അ...

(പു) പടികള്‍ കയറും തോറും അകലുകയാണോ മോഹം
പകരം തരുവാനില്ലാതലയുകയാണോ സ്നേഹം
പുതിയൊരു നോവിന്‍ പല്ലവി മൂളാന്‍ മെല്ലെയുണര്‍ന്നോ രാക്കിളികള്‍
പുലരിയിലറിയാതുരുകുകയാണോ പുടവയുലഞ്ഞോരു ഹിമമണികള്‍
പകലുകളലിയും സന്ധ്യകളില്‍ ഇരുളല നിറയുന്നോര്‍മ്മകളില്‍
സഖിയേ സഖിയേ നീ വരുമോ
ഇനിയും ഇനിയും നീ വരുമോ
(കോ) ഓ...
(പു) ഇഴകളഴിഞ്ഞോരു നൂലായു് വെറുതെ തളരുന്നെന്നുള്ളം


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts