വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ലില്ലി കോശി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:18.
അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ അമ്മയ്ക്കു വേറെന്തു വേണം നീയാണെന്റെ സമ്പത്തും ഭാഗ്യവും വേഗം വലുതാകൂ നീ മകനേ ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ യ്ക്കപ്പം കൊടുക്കുകയില്ലേ ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ കാത്തുരക്ഷിയ്ക്കുകയില്ലെ നീയാണെൻ തങ്കമേ അമ്മ തൻ നിധി നീയേ ഗതി മകനേ ആരുമില്ലാത്തോരെ താങ്ങാൻ നിൻ കര താരു വളരേണമേ ഏഴകൾക്കാശ്രയമേകാൻ നിൻ കൊച്ചു കാലു വളരേണമേ നീയാണെൻ തങ്കമേ അമ്മതൻ നിധി നീയേ ഗതി മകനേ |