തുമ്പിക്കിന്നാരം [അണ്‍പ്ലഗ്ഡ്] (നരന്‍ )
This page was generated on May 5, 2024, 12:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2023 15:46:35.




തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ
സ്നേഹം കാണാതെ നേരം പോയല്ലോ
ഉം ഉം ഉം ആഹാഹാ
ഇന്നോളം ഞാന്‍ കേട്ടില്ലല്ലോ ഹൃദയാര്‍ദ്രമാമീ സ്വരം
ഇന്നോളം ഞാന്‍ ചെന്നില്ലല്ലോ
സ്നേഹകൊട്ടാര വാതില്‍ക്കല്‍ മുട്ടീല്ലല്ലോ
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ

അന്തിക്കുങ്കുമം തിരുനെറ്റിയിലണിയണം
വെറുതെ വിരലിനാല്‍ മായ്ക്കണം
മുകിലിന്‍ തൂവലാല്‍ മണിമാടം തീര്‍ക്കണം
മായാമഞ്ചലില്‍ പോകണം
ഇനി പാടാം എന്നും പാടാം ചിറകുള്ള സംഗീതമേ
ഇനി പാടാം എന്നും പാടാം പൊന്‍ അഴകേഴും
ഒഴുകുന്ന സ്വപ്നങ്ങളായ്
തുമ്പിക്കിന്നാരം കേട്ടില്ലല്ലോ
തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ

ഇനി ആ നെഞ്ചു ചേര്‍ന്ന് അനുരാഗം കൂടണം
മിഴികള്‍ മൂകമായ് കൊഞ്ചണം
മൗനം സമ്മതം എന്ന് കാതില്‍ ചൊല്ലണം
പിരിയാപ്പക്ഷിയായ് പാടണം
മഴയായ് മഴവില്ലിന്‍ നിറമാലയായ് മാറണം
മഴയായ് മഴവില്ലിന്‍ ആരും കാണാന്‍ കൊതിയ്ക്കുന്ന കനവാകണം
(തുമ്പിക്കിന്നാരം കേട്ടില്ലല്ലോ ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts