ഈ ലോകമേ (മിന്നുന്നതെല്ലാം പൊന്നല്ല )
This page was generated on April 27, 2024, 8:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംഎസ് എൻ ചാമി (എസ്‌ എൻ രംഗനാഥൻ)
ഗാനരചനപി എന്‍ ദേവ്
ഗായകര്‍എം ബി ശ്രീനിവാസന്‍ ,ജാനമ്മ ഡേവിഡ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:07.
 
ഈ ലോകമേ എന്റെ വീടാണു് ഹാ
മായില്ല മറയില്ല പരമാനന്ദമിതേ

അഴകുള്ള ഈ മാനം എന്‍ വീടിന്‍ മുകളേ
അസലായ പൂമെത്ത ഈ ഭൂമി നീളേ

എല്ലാരുമെന്റെ തറവാട്ടുകാരേ
മായില്ല മറയില്ല പരമാനന്ദമിതേ

പണമുള്ളോര്‍ക്കെന്നെന്നും അതിമോഹം തന്നെ
മണിമാര്‍ക്കറ്റു് ഡള്ളായാല്‍ പിണമാണവര്‍ പിന്നെ
എന്താണുസൗഖ്യം പണം ചേര്‍ത്തതിനാല്‍
മായില്ല മറയില്ല പരമാനന്ദമിതേ

ചെലവിന്നോ പാക്കറ്റില്‍ കാശില്ലാത്തവനേ
ഫലമെന്താ ഭയമെന്താ മടിയാതെ പറയൂ
പണമാണുലകില്‍ സുഖം ചേര്‍ക്കുവതേ
പൊല്ലല്ല പോളിയല്ല പരിഹാസമതല്ല
ഉല്ലാസമായിന്നു വാണീടുവാന്‍
വഴിതേടാം പണം നേടാം
നാമൊന്നായിനിമേല്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts