സ്വപ്നം കണ്ടു (ക്രൈം ബ്രാഞ്ച് (കളി കാര്യമായി))
This page was generated on May 7, 2024, 10:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ ,ആര്‍ ഉഷ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി
ഗാനത്തിന്റെ വരികള്‍
Last Modified: July 08 2014 03:30:24.

സ്വപ്നം കണ്ടു നിന്നെ മാത്രം
സ്വന്തമെന്നും നിന്നിൽ മാത്രം
കുളിർ കോരവേ...സുഖമോലവേ...
നിൻ കൈകൾ എന്നെ മൂടും നേരം
പൂക്കും മോഹം...
(സ്വപ്നം കണ്ടു...)

തേൻ കലികേ...നീയെൻ ചുണ്ടിൻ ചൂടിൽ വിരിയൂ...
ആണ്‍ കിളിയേ..നീയെൻ ഉള്ളിൻ ദാഹമറിയൂ...
തുടിക്കുന്ന ദേഹം എനിക്കുള്ളതല്ലേ...
തുളുമ്പും ഈ പ്രായം എനിക്കുള്ളതല്ലേ...
ഞാനെന്തു വേണം നീ ചൊല്ലൂ എൻ കാതിൽ...
(സ്വപ്നം കണ്ടു...)

നിൻ കരങ്ങൾ ഏതോ സ്വർഗ്ഗം എന്നിൽ തീർക്കുന്നു..
നിൻ ചിരിയിൽ കാമനുള്ള രാഗം കേൾക്കുന്നു...
നീയെൻ ഹൃദന്തം പൂവാൽ തലോടി
നീയതിലെന്നോ താമസമാക്കി...
മധുരങ്ങൾകോരി നാമൊന്നായ് മാറുന്നൂ...
(സ്വപ്നം കണ്ടു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts