സ്നേഹമേ കറയറ്റ നിന്‍ കൈ (പാടാത്ത പൈങ്കിളി )
This page was generated on April 28, 2024, 12:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി എസ് മുത്തയ്യ ,എസ് പി പിള്ള ,പങ്കജവല്ലി ,ശാന്താദേവി ,മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:05.


സ്നേഹമേ കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍

സ്നേഹമേ കറയറ്റ നിന്‍ കൈ
എന്തു ത്യാഗം ചെയ്തിടാന്‍
ഏവയേ തവലക്ഷ്യം
ആരാര്‍ക്കേകുമാല്‍ വിഫലപ്പെടാന്‍

ജാതിയില്ല മതങ്ങളിവിടില്ല
താഴ്ചയുയര്‍ച്ചകള്‍
നീതിയാം വഴിപോകയാണിവര്‍
നിഷ്കളങ്ക സഹോദരര്‍

സ്വന്തജാതിയിതെന്ന ചിന്തയില്‍
എന്തു മെച്ചം കണ്ടു നീ
ബന്ധുവിന്‍ ഗൃഹമാശ്രയിച്ചതില്‍
എന്തു നേടിയതിന്നുനീ?
നീസഹായം നല്‍കിയാര്‍ക്കതില്‍
എന്തു ലാഭമിയന്നഹോ
നീമനസ്സില്‍ നിനച്ചതെന്തു
ലഭിച്ചതെന്തു സഹോദരാ?


ചിറകൊടിഞ്ഞൊരു തള്ളയും പൂഞ്ചിറകെഴാപ്പൈതങ്ങളും
അരുതിയറ്റോരന്ധകാരമിതിങ്കലെങ്ങു പോകുവാന്‍
ശോകമേ നീ ഏറിവന്നാല്‍ ഇത്രമാത്രമാകുമോ?
മോദമേ ഇതുകണ്ടു നില്‍പ്പാന്‍ നീയുമിത്ര കഠോരമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts