ഗംഗേ സ്നേഹ ഗംഗേ (9 കെ കെ റോഡ്‌ )
This page was generated on May 2, 2024, 6:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ ജി സന്തോഷ്‌
ഗാനരചനസോഹൻ റോയ്‌
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 12:24:37.

ഗംഗേ...സ്നേഹഗംഗേ
മൂക ഗംഗേ....
നിന്‍ ചുഴിയില്‍ പൂക്കും തിങ്കള്‍
വീണുറങ്ങും...
മോഹമുള്ളില്‍ നൊമ്പരമോടെ...
(ഗംഗേ സ്നേഹഗംഗേ...)
ആ...ആ...ആ.....
ഓ..ഓ...ഓ.....

എന്റെ ആര്‍ദ്ര ചിമിഴിനുള്ളില്‍
നീറിയൂറും നീരുറവയില്‍
എന്റെ ആര്‍ദ്ര ചിമിഴിനുള്ളില്‍
നീറിയൂറും നീരുറവയില്‍
മനമലിയും വേദനയായി
കരളുരുകും കവിതകളായി
കഥ പറയും മൌനമതായി
കടലിളകും കനവുകളായി
എന്നുള്ളം....നീയെന്തേ അറിയുന്നില്ലേ...
(ഗംഗേ...സ്നേഹഗംഗേ...)

തേങ്ങി നിന്‍ മിഴി തൂകിയൊഴുകും
സാഗര സീമകള്‍ തേടിയലയും
തേങ്ങി നിന്‍ മിഴി തൂകിയൊഴുകും
സാഗര സീമകള്‍ തേടിയലയും
തരളിത തിരയൊഴുകുകയായി
കദന തീരമുരുകുകയായി
കുയിലിണ ഇന്നണയുകയായി
കളി ചിരിയങ്ങുയരുകയായി
ശ്രുതി മധുരം....
മൊഴിയലകള്‍ ലയഭരിതം...
(ഗംഗേ....സ്നേഹഗംഗേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts