രാരാരോ രാരിരാരോ (പെങ്ങള്‍ )
This page was generated on April 19, 2024, 12:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഎസ് സുകുമാരൻ ,ശാന്തകുമാര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:40.
 
രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ

ഓമനക്കുഞ്ഞേ രാരാരോ
താമരക്കുഞ്ഞേ രാരാരോ
രാരാരോ രാരിരാരോ

മാമുണ്ണാപിഞ്ചോമല്‍കൈകളാല്‍ തങ്കം
നീ ഇന്നറിയാന്‍ ശ്രമിക്കയാണെന്നുള്ളം
അറിയുകില്ലോമനെ നീ എന്റെ ആത്മാവില്‍
എരിയുകയാണിന്നൊരഗ്നികുണ്ഡം

അഴകിന്റെ സ്വപ്നമേ നീയുറങ്ങൂ
അഴലിന്‍ കഥകേട്ടു നീയുറങ്ങൂ

രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ

വിധിയെന്റെ മുമ്പില്‍ വിലങ്ങടിച്ചു
വിവിധാത്ഭുതങ്ങള്‍ നിരത്തിവച്ചു
ഒരു വെള്ളിരേഖപോല്‍മിന്നി - എന്റെ
പരമസൗഭാഗ്യം മറഞ്ഞുപോയി

അഴകിന്റെ സ്വപ്നമേ നീയുറങ്ങൂ
അഴലിന്‍ കഥകേട്ടു നീയുറങ്ങൂ

രാരാരോ രാരിരാരോ (2)
രാരിരാരോ രാരാരോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts