പകലിൻ (കൃഷ്ണ)
This page was generated on April 27, 2024, 2:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമണി ശര്‍മ്മ
ഗാനരചനസിജു തുറവുര്‍
ഗായകര്‍അജയ്‌ സത്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അല്ലു അർജുൻ ,ഷീല കൌള്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2017 03:54:32.
പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ
പറയാൻ നീ മറന്നതെന്തേ സ്നേഹം
പിൻവിളി കേൾക്കാതെ പിരിയുകയാണോ നീ
പൊന്മേഘം ഇരുളുകയാണകലെ
ഞാനോ പിടയുകയാണിവിടെ

പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ
പറയാൻ നീ മറന്നതെന്തേ സ്നേഹം

വീണുടയല്ലേ നീ ഒരു ഹിമകണമായ്
എൻ വീണയിൽ ഉണരേണം നീ സ്വരകണമായ്
മാറിൽ അണഞ്ഞൊരു സുഖമേ ഇനി നിന്മുഖമെങ്ങനെ കാണും
ദൂരെ മറഞ്ഞൊരു കുയിലേ ഇനി നിന്മൊഴിയെങ്ങനെ കേൾക്കും

നീ പെയ്തു തീരാത്ത മഴയോ
നീ എന്നെയറിയാത്ത പുഴയോ
നീ എന്ന് ചേരുമെൻ പ്രണയക്കടലിൽ

സരിഗമയില്ലാതെ ഇനി ഉണരില്ല
ഈ പദനിസയിൽ നിന്നും
ഒരു ചിരി പോലും
പാതകളകലും തോറും നിൻ പിറകിൽ ഞാൻ വന്നു
പാതിയടഞ്ഞൊരു മിഴിയാൽ
അതു കാണാതെ നീ നിന്നു
നീ ദൂരെ നിൽക്കുന്ന കിളിയോ
നീ വാടി നിൽക്കുന്ന ഒളിയോ
നീ എന്നു ചേക്കേറുമെന്റെ കൂട്ടിലായി
ഓ ഓ ഓ ഓ ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts