വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | ജോസ് പ്രകാശ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:42.
താരമേ താണു വരൂ ദൂരവേ സഖി പോകയോ നീ ഹൃദയവിപഞ്ചിമൃദുതന്തിപൊട്ടി - ത്തകരുകയായി പ്രാണസഖി മമ ജീവനാളമലരിന് ദളങ്ങള്‍ തളരുകയായി പ്രാണസഖി ഇരവില്‍ ഞാന്‍ കണ്ട സുഖസ്വപ്നമെല്ലാം ഇരുളില്‍ മറഞ്ഞു പ്രാണസഖി മഴമുകില്കണ്ടെന് മനമയിലാടി മഴപെയ്തതില്ല പ്രാണസഖി ചുവടുവെച്ചെത്തും ഇടമൊക്കെയേതോ ചുടുകാടായി മാറി പ്രാണസഖി അഴകിന് നിഴല്‍ കണ്ടഴലാഴിതന്നില് അറിയാതെയാണ്ടൂ പ്രാണസഖി (ഹൃദയവിപഞ്ചി ) പ്രാണസഖി |