പരാഗമേ പരാഗമേ (ഹിഗ്വിറ്റ )
This page was generated on May 9, 2024, 4:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സംഗീത് ,പൂർണശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2023 06:57:48.
നിൻ പാതിയായ് ചേരവേ
എൻ ജീവനിൽ ആഴവേ
നീളുന്നൊരീ യാത്രകൾ
വാചാലമായിതാ
നിൻ കണ്ണിലെ വിങ്ങലിൻ
നീരേറ്റു ഞാൻ പൂക്കവേ
ഇന്നാദ്യമായി എന്നിലെ
ഇതൾ വിരിഞ്ഞിതാ
പകരാമേറെ ഞാൻ
പറയാ മൊഴികളെ
അകമേ കാത്തീടാം
ഇനി ഈ നിമിഷം
പരാഗമേ പരാഗമേ
നിറയു നീ ...
കിനാവിലെ സ്വകാര്യമായി മാറിടാൻ
പരാഗമേ പരാഗമേ
നിറയു നീ ...
കിനാവിലെ സ്വകാര്യമായി മാറിടാൻ

നീ നിഴലായ് നിറയും
പാതയിലെ വെയിലിനുമൊരു കുളിരോ
തൂവിരലാൽ തൊടവേ
ഞാൻ പിടയും അനുഭവം ഒരു സുഖമോ
ചേലാണേ നീ നേരാണേ ...
പോരാമേ ഞാൻ നിൻകൂടേ ...
പതിവാകെ മാറിമറയെ
പാടി ഹൃദയം നീ മധുരം
പരാഗമേ പരാഗമേ
നിറയു നീ ...
കിനാവിലെ സ്വകാര്യമായി മാറിടാൻ ...
അ ...അ ...ആ...ആ ..ആ ...

നീ മിഴിയാലകലെ
നിന്നുയിരിലൊരുശരമെറിയുകയോ
ഞാൻ വെറുതെ എറിയേ
നിൻ ചിരിതൻ കുടയിതു നിവരുകയോ
കാതോർക്കാൻ നീ മൂളാമോ ...
എൻ പാട്ടായ് നീ മാറാമോ
ലോകമറിയാതേറെ അലയാം
ആരുമണയാ കൂടണയാം
നിൻ പാതിയായ് ചേരവേ
എൻ ജീവനിൽ ആഴവേ
നീളുന്നൊരീ യാത്രകൾ
വാചാലമായിതാ
പകരാം ഏറെ ഞാൻ
പറയാ മൊഴികളെ
അകമേ കാത്തിടാം ഇനി ഈ നിമിഷം
പരാഗമേ പരാഗമേ
നിറയു നീ ...
കിനാവിലെ സ്വകാര്യമായി മാറിടാൻ ...
അ ...അ ..ആ...ആ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts