രാസലീല പുളിനമുണർന്നു (ഹോമകുണ്ഡം (പത്താമുദയം) )
This page was generated on May 10, 2024, 8:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:24.
രാസലീലാപുളിനമുണർന്നു
രാഗസൗരഭമുകുളമുയർന്നു
പഞ്ചമീ പവിഴപ്പുഴകൾ വിടർത്തി
പഞ്ചസരോവര മേളമൊരുക്കി

മലരിൻ ചുണ്ടിൽ തിരുമധുരം
മലയുടെ നെറ്റിയിൽ ശ്രീതിലകം
നെടുവീർപ്പിട്ടലയും കടലിന്റെ മാറിൽ
നെടുമാംഗല്യ പൊൻ താലി
കുളിരൊന്നു വിരിച്ചു താരങ്ങൾ
കുളിരിൽ വിടർന്നു സ്വപ്നങ്ങൾ
കുടകപ്പാലക്കുടക്കീഴിൽ വീണ്ടും
കവടി നിരത്തി യാമങ്ങൾ
നിശാ യാമങ്ങൾ
(രാസലീലാ....)

അകിൽ മണമൊഴുകും മണിയറയിൽ
നോവു വിറച്ചു മധുചഷകം
ഓരോ വികാരവും കൊടുങ്കാറ്റുയർത്തി
ഓമൽച്ചിറകടിച്ചമരുമ്പോൾ
ചിലങ്ക ചാർത്തും നിമിഷങ്ങൾ
ചിരിയുടെ പനിനീർ പുഷ്പങ്ങൾ
അഷ്ടപദി ഗീത സങ്കീർത്തനം പാടി
കർപ്പൂര പൂനിലാവുതിരുന്നു
നിലാവുതിരുന്നു
(രാസലീലാ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts