തൃച്ചമ്പലം (ഒരു ജന്മം കൂടി )
This page was generated on May 10, 2024, 5:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംനിസരി ഉമ്മര്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:15.
 ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
തൃച്ചമ്പലം നടയില്‍ തിങ്കള്‍ക്കെടാവിളക്ക്
മുറ്റം മൂടും വെണ്ണിലാവേ ചൊല്ലിടാം ഞാന്‍ ഒരു വാക്ക്
ഈ ഗ്രാമ സൗന്ദര്യം എന്‍റെ മാത്രം എന്‍റെ എന്‍റെ എന്‍റെ മാത്രം
// തൃച്ചമ്പലം …....................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പ്രദക്ഷിണ വീഥിയില്‍ തീര്‍ത്ഥാടകരായി നിഴലുകള്‍ പ്രണയിച്ചു നടന്നു (൨)
വലത്തേ ശീവേലി കല്ലില്‍ ഇരുന്നു ഞാന്‍ (൨) ഇനി വരാം കൗമാരം ഓര്‍ത്തു
കണ്ണിനാല്‍ അന്നു നീ നെയ്തൊരു വണ്ടിന്നു അമ്പലം അല്ലേ സാക്ഷി
ഈ അമ്പലം അല്ലേ സാക്ഷി ♪♫ ♪♫
// തൃച്ചമ്പലം …....................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

നടപ്പുര വീഥിയില്‍ നെന്‍പ്രാവുകളും കുറുകാതെ എഴുന്നേറ്റു നടന്നു (൨)
പുറത്തേ മുറ്റത്തെ കല്‍ത്തൂണില്‍ ചാരി ഞാന്‍ (൨) ഒരു മാത്ര നിന്‍ മുഖം ഓര്‍ത്തു
പണ്ടു നീ കാട്ടിയ കുസൃതികള്‍ക്കൊക്കേയും ആല്‍ മരം അല്ലേ സാക്ഷി
ഈ ആല്‍ മരം അല്ലേ സാക്ഷി ♪♫ ♪♫
// തൃച്ചമ്പലം …....................//
ലാലല ലാലല ലലലാ ലാ.. ലലലാ ലാ.. ലാ.. ലാ..
എന്‍റെ എന്‍റെ എന്‍റെ മാത്രം ♪♫ ♪♫
ഹും …...................................... ♪♫ ♪♫



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts