ചൈത്രകുസുമാഞ്ജലി (രാഗം ആനന്ദഭൈരവി )
This page was generated on April 28, 2024, 11:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരമേഷ്‌ നായിഡു
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:09.

ചൈത്രകുസുമാഞ്ജലി..ആ..
പഞ്ചമസ്വരലയ പ്രൌഢ കോകിലങ്ങള്‍
നിസഗ സഗമ ഗമപസനിപ മപഗ
പഞ്ചമസ്വരലയ പ്രൌഢ കോകിലങ്ങള്‍
പകരും മരന്ദത്തിന്‍ അമൃതവര്‍ഷിണി
പമഗസ നിസഗമ.... ചൈത്ര കുസുമാഞ്ജലി

വെയിലലയില്‍ അഗ്നിപത്രം കൊഴിഞ്ഞു
വിരലുകള്‍ നെടുവീര്‍പ്പിനാല്‍ താന്തരായി
ഗഗഗ ധസനിധമഗ സരിഗ
ധാധ സാസ ഗാഗ മാധ മധസ
ജലദ നിനാദങ്ങള്‍ മുഴക്കി മൃദംഗങ്ങള്‍
വര്‍ഷത്തിന്‍ ജലകന്യക നര്‍ത്തനമാടി
നടനത്തിന്‍ ഗീതത്തിന്‍ നാട്യകലാഞ്ജലികള്‍

ഇന്നരങ്ങില്‍ ഒരു നവ്യചലനം
ശരദിന്ദു പുളിനത്തിന്‍ ശാലീനഗമനം
ഗഗഗ ധസനിധമഗ സരിഗ
ധാധ സാസ ഗാഗ മാധ മധസ
ഹിമജലപാതങ്ങള്‍ സുമശരബാണങ്ങള്‍
മദനന്റെ പൂജയ്ക്കു കാണിക്ക വച്ചു
കുളിരിന്‍ ശിശിരം സരിഗമയില്‍
നാദസുധാമധുവനിയില്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts