കല്യാണ കച്ചേരി (മാടമ്പി )
This page was generated on May 8, 2024, 2:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,എം ജയചന്ദ്രന്‍
രാഗംബിലഹരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അജ്മൽ ,മല്ലിക കപൂർ ,ജഗതി ശ്രീകുമാര്‍ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2024 04:25:53.

ആനന്ദം ആനന്ദം ആനന്ദമേ..
ആനന്ദം ആനന്ദം ആനന്ദമേ..
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ പര-
മാനന്ദ ആനന്ദ ആനന്ദമേ…

യയയ യയയ യയയായ(2)

ഹേ കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പതാടുന്നോടീ,
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളീ
വെയിലേ വെയിലേ വെറുതെ തരുമോ നിറനാഴിയില്‍ നിറയെ പൊന്ന്
ഓ ഓ... കല്യാണക്കച്ചേരി പാടാമെടീ കച്ചേരിക്കാരാനും പോരുന്നോടീ (2)

തട്ടും തട്ടാരെ ഹോ താലിക്കെന്ത് വില,
പട്ടോല പൂപ്പന്തല്‍ കെട്ടാം എട്ടു നില
കാണാം കൈതോലെ ഹോ പൂവിനെന്തു വില,
കാര്‍ക്കൂന്തല്‍ മൂടുമ്പോള്‍ കണ്ണില്‍ ചന്ദ്രക്കല
ഹോ ചെറുക്കന്നു ചേലില്‍ കുറിവരയ്ക്കാന്‍
കുരിന്നില ചെണ്ടില്‍ ഹരിച്ചന്ദനം
പുഴയില്‍ മഴനിറയും ധനു മകരം കുളിരെഴുതും
തിരനുറയില്‍ തകിലടിയില്‍ തിമിര്‍തോം......
(ഓ കല്യാണക്കച്ചേരി.....പോരുന്നോടീ)

ഓലച്ചങ്ങാലീ ഹോ ചേലക്കെന്തു വില ഒലോലക്കൈയ്യിന്‍മേല്‍ തട്ടി ഓട്ടുവള
വാടാ പാപ്പാത്തീ ഹോ വേണം തൂശനില വാര്‍ത്തുമ്പചോറുണ്ണാന്‍ കണ്ണന്‍ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണിപപ്പടം വിളമ്പും നിലാവാല്‍ പാല്‍പായസ്സം
ചിരിയില്‍ ചെറുചിരിയില്‍ കുറുചിറകില്‍ മനമുണരും
അലയോലിയില്‍ നിലവൊളിയില്‍ തിമിര്‍തോം

ഓ ഓ...കല്യാണക്കച്ചേരി പാടാമെടീ കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പത്താടുന്നോടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളീ

വെയിലേ വെയിലേ വെറുതെ തരുമോ നിറനാഴിയില്‍ നിറയെ പൊന്ന്
ഓ... കല്യാണക്കച്ചേരി പാടാമെടീ കച്ചേരിക്കാരാനും പോരുന്നോടീ
യയയ യയയ യയയായ(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts