കളിചിരിതന്‍ പ്രായം [F] (ദി കാര്‍ )
This page was generated on May 9, 2024, 12:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസഞ്ജീവ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:59.
കളിചിരിതന്‍ പ്രായം
തേന്‍‌മഴ പൊഴിയും കാലം
മിഴികളിലൊരു മഴമേഘം
നിന്‍ ചൊടികളിലമൃതിനു ദാഹം
ഇന്നു സ്വയംവരത്തിരുനാളല്ലോ
(കളിചിരി...)

മാറില്‍ നീ ചായും നേരം
മൗനം മഞ്ഞുപെയ്തതെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍...
ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ...
(കളിചിരി...)

ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ സിരകളില്‍
സ്വരസുധ പകരുമൊരനുഭവമായ്....
സ്വയമൊരു പുഴയുടെ കളകളമായ് പോരൂ
(കളിചിരി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts