എന്റെ സ്വപ്നത്തിൻ മാളികയിൽ (അവകാശം )
This page was generated on April 27, 2024, 8:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:55.
എന്റെ സ്വപ്നത്തിന്‍ മാളികയില്‍
ഏഴുനില മാളികയില്‍
എന്നെയും നിന്നെയും കാത്തു നില്‍ക്കുന്നു
സുന്ദരമധുവിധുദിനങ്ങള്‍ (എന്റെ സ്വപ്നത്തിന്‍)

എന്റെ പ്രേമത്തിന്‍ ഗോപുരത്തില്‍
ഏകാന്ത ദന്തഗോപുരത്തില്‍
നിനക്കായ് വിരിച്ചൊരു നീരജമലര്‍മെത്ത
നിന്നെ മാടി വിളിക്കുന്നു..
നിന്നെ മാടി വിളിക്കുന്നു (എന്റെ സ്വപ്നത്തിന്‍)

ചൈത്രദേവതേ നിനക്കുവേണ്ടി
ഉദ്യാനപാലകനീ ഉപവനത്തില്‍
ഉല്ലസിച്ചാടുമ്പോള്‍ താമരനൂലിനാല്‍
ഊഞ്ഞാലൊരുക്കിയിരിക്കുന്നൂ
ഊഞ്ഞാലൊരുക്കിയിരിക്കുന്നൂ (എന്റെ സ്വപ്നത്തിന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts