സദാ നിന്‍ [D] (സുല്‍ത്താന്‍ ഹൈദരാലി)
This page was generated on May 2, 2024, 6:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരാജാമണി
ഗാനരചനകൈതപ്രം
ഗായകര്‍പി ഉണ്ണികൃഷ്ണൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയരാഘവൻ ,സിൽക്ക് സ്മിത ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:31.
 
(പു) സദാ നിന്‍ മൃദുഹാസം പകരുന്നു സോമരസം
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗവിലാസചാരുതയായു്
പ്രിയമാദകമോഹിനിയായു്
രതിദേവത നീയുണരുമ്പോള്‍
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

(പു) മലര്‍ശ്ശരനുണരും നീയൊന്നു ചിരിച്ചാല്‍
ഏകാന്തയാമങ്ങള്‍ രാഗിലമാകും
(മലര്‍ശ്ശരനുണരും )
(സ്ത്രീ) തങ്കക്കൈവിരലൊന്നു തഴുകിയാ -
ലാമ്പല്‍പ്പൂവുകള്‍ തൊഴുതുണര്‍ന്നു പോം
സ്വര്‍ണ്ണക്കാല്‍ത്തളമേളമേകിയാല്‍
മദകരനര്‍ത്തനമാടുമാശകള്‍
നുരകള്‍ചിന്നും ചഷകം നിറയും
നിന്നിലൊരായിരമഴകായു് ഞാനലിയും

(പു) രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

(പു) പാഴു്മുള പോലും ബാന്‍സുരിയാകും
അന്നെന്റെ പാഴു്ക്കുടില്‍ താജു്മഹളാകും
(പാഴു്മുള )
(സ്ത്രീ) ചിത്രമനോഹരരംഗഭൂമിയില്‍
ചാമരമേന്തിയ തോഴിമാരുമായു്
ചക്രവര്‍ത്തിയാം നിന്നെയെന്നുമെന്‍
മണിയറയില്‍ ഞാന്‍ തടവിലാക്കിടും
വാരിപ്പുണരും മധുരം ചൊരിയും
ചുംബനലഹരിയില്‍ വീണുമയങ്ങും ഞാന്‍

(പു) (സദാ നിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts