വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:19.
ഗിരിജപതിസുതനു സ്വാഗതം സകലശുഭശകുനദായകാ ആരാധനകളുടെ ദീപാഞ്ജലി പൂവുകള്‍ പെയ്യും മധുവും വണ്ടുകള്‍ നെയ്യും ശ്രുതിയും ഭൂപടനെഞ്ചില്‍ താളം തട്ടും സമയം ആയിരം കലകള്‍തന്‍ ആദിരൂപരേഖരാശി തിരയും താം തിത്തെയ് നട്വാങ്കമായ് ഒരു ദിനം ഈ നമ്മള് ഒന്നായിടും (പൂവുകള്‍) രാധികയായ് നീ മൃദുപദമാടും രതിസുഖസാരേ പാടുമ്പോള്‍ നിന്നധരോഷ്ഠം ചുംബനമേകും മുരളികയായ് ഞാന്‍ മാറുമ്പോള്‍ വരവര്ണ്ണസീമയില് ദലമര്‍മ്മരങ്ങളില്‍ നമ്മളേകമാം രാപ്രതീക്ഷതന് ജന്മശയ്യയില്‍ ജനിമൃതി തിരയും നീലമേഘമണി വിതറും പൂനിലാവിലുഷസ്സുണരും മനസ്സറയില്‍ അഴകൊഴുകും പനിമലരതിലുതിരും (പൂവുകള്‍) ഗോപികയാം നിന് മനസ്സരസലിയും യദുകുലമിളകും കാളിന്ദിയില്‍ നീലക്കടമ്പിന്‍ നിറുകയിലുണരും മയിലുകള്‍ പൊഴിയും പീലികളില്‍ നരജന്മകര്മ്മമാം വരബന്ധമാണു നാം ഈ നിശാസുഖം ഹാ! മദാലസം രാസകേളികള്‍ ഇതുമൊരു സുഖം മൂകരാഗമതിമധുരം ആത്മദാഹ രതിശലഭം അനുഭവമേ ഒരു നിമിഷം ഇതുവഴിയൊഴുകിവരൂ (പൂവുകള്‍) |