ആരാരീ രാരീരാരോ [പുരുഷൻ] (കങ്കാരു )
This page was generated on April 27, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസജി റാം
ഗാനരചനബിജു കൈപ്പറേടന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ജയസൂര്യ ,ജഗതി ശ്രീകുമാര്‍ ,സലിം കുമാര്‍ ,കാവ്യ മാധവന്‍ ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:57.

ആരാരി രാരിരാരോ
ആരാരി രാരിരാരോ
മുത്തേ നീ ചായുറങ്ങ്
എന്നോമല്‍ പൊന്നുറങ്ങ്
ആരാരി രാരിരോ...

ആരാരി രാരിരാരോ
ആരാരി രാരിരാരോ
കണ്ണേ നീ വാവുറങ്ങ്
എന്‍ മാറില്‍ ചേര്‍ന്നുറങ്ങ്
ആരാരി രാരിരോ
ആരാരി രാരിരോ

അമ്മയും ഞാനച്‌ഛനും ഞാന്‍
കണ്മണീ നീയെന്‍ നിധി
നിന്നിളം ചിരിനാദമിന്നെന്‍
ആത്മരാഗം ജീവനേ..
എന്റെ നെഞ്ചിലെ നോവിനുള്ളില്‍
കൂടു കൂട്ടി നീ കണ്മണീ
(ആരാരി)

ഇങ്കുവാര്‍ക്കും നെഞ്ചകം ഞാന്‍
പൊന്‍‌മണീ നിന്‍ തൊട്ടില്‍ ഞാന്‍
പ്രാണനേകി ഞാന്‍ കണ്ണേ നിന്നെ
പോറ്റിടും പൊന്നോമലായ്
കണ്ണു ചിമ്മും താരമായ് നിന്‍
അമ്മ വാനില്‍ കാവലായ്
(ആരാരി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts