കാവ്യങ്ങള്‍ പാടുമോ (ഗീതാഞ്ജലി )
This page was generated on April 18, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഇളയരാജ
ഗാനരചനഅന്തിക്കാട് മണി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2023 10:11:40.
 
കാവ്യങ്ങള്‍ പാടുമോ തെന്നലേ
തൂമലര്‍ പൂക്കുമീ വേള
വീഴുന്നു പൂക്കള്‍ രാഗാര്‍ദ്രമായ്
വിടരുന്നു പൂക്കള്‍ സൗഗന്ധിയായ്
മഞ്ഞു വീണു കോകില
മൗനമാകും വേളയില്‍
(കാവ്യങ്ങള്‍ )
വയസ്സിലെ വസന്തമേ
ഉഷസ്സിലെ സഭംഗി നീ
മനസ്സിലെ നിരാശകള്‍
രചിച്ചതാം മരീചിക
പദാനുലാളനം സ്വരാനുരഞ്ജിതം
യുഗാനു ചിന്തനം ജനാനുമോദനം
കഥാവശേഷനാട്യവേദി നീ
(കാവ്യങ്ങള്‍ )

ശുകാദികൾ പികാദികൾ
ഉണര്‍ത്തുമീ പ്രഭാതവും
ദ്വിബേഹുവെ കണികാണാന്‍
സഹര്‍ഷമാം മഹോദയം
മരുപ്രപഞ്ചമേ ഉയര്‍ത്തെണീറ്റു നീ
സുഖാനുഭൂതിയായ് മനോരഥങ്ങളില്‍
കഥാവശേഷനാട്യവേദി നീ
(കാവ്യങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts