ഏതോ പാതയില്‍ (സ്വന്തം മകള്‍ക്ക് സ്നേഹപൂര്‍വം )
This page was generated on March 29, 2024, 10:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2023 12:01:58.
ഏതോ പാതയിൽ തെളിനീർ പൊയ്കയായ്
ദാഹം മായ്ക്കുമീ കനിവിൻ തീർത്ഥമായ്
വരുമോ തരുമോ നിറവിൻ സ്വരാലാപം ...
(ഏതോ പാതയിൽ ...)

താരിളം കിളിമകളേ
ചായുറങ്ങാൻ വരൂ
പൂനിറം തളിരഴകേ
കുഞ്ഞു പൂന്തേൻ തരൂ
തളിരോലുമെന്റെ മനസ്സിൽ
കളിയാടി വന്നുപാടുമോ
തളിരോലുമെന്റെ മനസ്സിൽ
കളിയാടി വന്നുപാടുമോ
ഒരുമാത്രയെന്നുടെ
മൗനമിതിലൊരു പൂവായ് ഇതുവഴി വാ
ഏതോ പാതയിൽ
തെളിനീർ പൊയ്കയായ്
ദാഹം മായ്ക്കുമീ
കനിവിൻ തീർത്ഥമായ്

വിണ്ണിലെ തിരുനടയിൽ
മാരിവില്ലായ് വരൂ
ഓ ... പാതിരാ മഴ നനയും
പാരിജാതം തരൂ
നിഴൽ വീഴുമെൻറെ കനവിൽ
നിറദീപമോടെ പോരുമോ
നിഴൽ വീഴുമെൻറെ കനവിൽ
നിറദീപമോടെ പോരുമോ
ഒരു മോൾക്കുവിനെന്നുടെ
ഉൾക്കളമലരിതിൽ മൊഴിയുകയായി
(ഏതോ പാതയിൽ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts