പനിനീർ പൊയ്കകൾ മിഴികളിൽ (ചേനപറമ്പിലെ ആനക്കാര്യം )
This page was generated on April 27, 2024, 12:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,റഹിം പൂവാട്ടുപറമ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2013 07:20:06.

പനിനീര്‍ പൊയ്കകള്‍ മിഴികള്‍
ഇളനീര്‍ തുള്ളികള്‍ മൊഴികള്‍
കുരുന്നു കൂവളപ്പൂക്കള്‍
കുളിരണിഞ്ഞ കിനാക്കള്‍....
മധുര ശാരികേ നിന്റെ
മനസ്സു മാമയില്‍ തൂവല്‍....

കളഭ കുങ്കുമമണിയുമ്പോള്‍
കര്‍ണ്ണികാരം വിരിയുമ്പോള്‍
പുലര്‍നിലാവേ നിന്‍ കവിളില്‍
പൂത്തുനില്‍ക്കും നവരാഗം....
കഥപറഞ്ഞും കവിത പാടിയും
കണ്ണിലേതോ കൊതിയുമായ് നിന്‍
അരികിലണയാം ഞാന്‍....
ആര്‍ദ്ര ഭാവുകമായ്...
കാണാവേണുവിലെ പാട്ടിന്‍ ഈണവുമായ്
കാറ്റും കൂടണയാറായ്....
മോഹം പൂവണിയാറായ്....
(പനിനീര്‍ പൊയ്കകള്‍....)

ശിശിരനൂപുര വാടികളില്‍
ശലഭമായ് ഞാന്‍ അണയുമ്പോള്‍
പ്രണയമുതിരും തൂമധുവായ്
പെയ്തിറങ്ങി നിന്‍ ഹൃദയം...
കരളിനുള്ളില്‍ കനവു കോര്‍ക്കും
കസവുനൂലിന്‍ ഇഴകള്‍ നെയ്യാന്‍
കാത്തിരിപ്പൂ ഞാന്‍....
ഓർ‌ത്തിരിപ്പൂ ഞാന്‍....
ഓരോ രാത്രിയിലും സ്വപ്നം കണ്ടുണരാന്‍
നീയെന്‍ നെഞ്ചണയേണം
കാണാപ്പൊന്നുഴിയേണം....
(പനിനീര്‍ പൊയ്കകള്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts