ആകാശം പോലെ അകലെ (ഭീഷ്മപർവ്വം )
This page was generated on April 20, 2024, 7:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസുശിൻ ശ്യാം
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കപിൽ കപിലൻ ,ഹംസിക അയ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2022 10:32:54.

ആകാശംപോലെ അകലെ അരികത്തായ്
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീയെരിയുമ്പോൾ നാം
പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണു നീ....
തൂമഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു
ഒരു ശ്വാസക്കാറ്റിൽ പൊലിയാമെന്നോർത്തു
അകലാനോ കലരാനോ കഴിയാതെ നാം
ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണു് നീ......

വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ
തിര നുര നെയ്യുന്ന തീരങ്ങളിൽ
പുലർകാലം പോരും വഴിയോരങ്ങളിൽ
ഓർക്കുവാനായ് ഈയൊരാൾമാത്രം
പാതിയാത്മാവിൽ വീഞ്ഞുമായ് വന്നൂ
മഴയിലും ഈ തീ ആളുന്നു....
കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ...

ആകാശംപോലെ അകലെ അരികത്തായ്
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീയെരിയുമ്പോൾ നാം
അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts