ദേവി മിഴിയില്‍ (ഇന്ധനം )
This page was generated on April 30, 2024, 4:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2024 17:51:38.
അ അ ആ ... അ അ ആ ...
ദേവീ മിഴിയിൽ പനിനീർക്കണമോ
ദേവീ മിഴിയിൽ പനിനീർക്കണമോ
ഹൃദയം കവിയും നിൻ
തീരാത്ത ശൃംഗാരപ്പൂഞ്ചോലയോ
ദേവീ മിഴിയിൽ പനിനീർക്കണമോ
(ദേവീ...)

നിൻ ഭാവഗീതം പാടാൻ
നിൻ കവിളിനനംഗൻ എഴുതും കവിതയാകാൻ (2)
ഈറൻ മുടിയിൽ പൂവായ് വിടരാൻ
ഈറൻ മുടിയിൽ പൂവായ് വിടരാൻ
നിൻ ചുണ്ടിൽ വികാരത്തിൻ
പൂന്തേനൊഴുക്കുവാൻ
വരുന്നു ഞാൻ ദേവീ
(ദേവീ...)

നിൻ രാഗനൃത്തം കാണാൻ
മൃദുമൃദംഗമുണർത്തും ലളിത നിസ്വനമാകാൻ (2)
ദേവീ ഉതിരും ഭാവം കവരാൻ
ദേവീ ഉതിരും ഭാവം കവരാൻ
നിൻ കാതിൽ എൻ അനുരാഗ ഗീതങ്ങൾ മൂളാൻ
വരുന്നു ഞാൻ ദേവീ
(ദേവീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts