ചന്ദനക്കുളിർ വീശുന്ന മണിക്കാറ്റു വന്നു (വിൽക്കാനുണ്ടു് സ്വപ്നങ്ങൾ )
This page was generated on April 28, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി പി ശ്രീധരനുണ്ണി
ഗായകര്‍പി ജയചന്ദ്രൻ ,സി ഒ ആന്റോ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:24.

ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റുവന്നു
ആ..
ചന്ദ്രലേഖയെഴുതിയ കവിത തന്നു.. തന്നു
എന്റെ സുന്ദരാംഗി മനസ്സിന്റെ കടവില്‍ നിന്നു
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നു

ഓ... മധുരക്കിനാവു കൊണ്ടു മണിമഞ്ചല്‍ തീര്‍ത്തു
മദനപ്പൂങ്കിളിയുടെ കഥപറഞ്ഞു
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
ആ...
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
കടലിന്റെയക്കരയ്ക്കായ് കാത്തിരിപ്പാണോ?
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നൂ വന്നൂ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts