തിരകൾ തീരത്തടിച്ചു കരഞ്ഞു (നിഴലുകൾ രൂപങ്ങൾ )
This page was generated on May 19, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ പി ഉദയഭാനു
ഗാനരചനമോഹന്‍ പുത്തനങ്ങാടി
ഗായകര്‍പി എന്‍ വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2022 07:18:49.
 തിരകൾ തീരത്തടിച്ചു കരഞ്ഞു..
തിഥമിതിൽ നിങ്ങൾ കത്തിയെരിഞ്ഞു..
ഏതോ വിധിയാൽ ഈ ദുഃഖതീരത്തു
ബന്ധങ്ങളെല്ലാം തകരുന്നു (2)

അലതല്ലും കടലിൻ വേദനയാലേ
കരയുടെ ഹൃദയം അലിയുമോ (2)
തരംഗമാലകൾ പാടും ഗാനം ശോകമാകാതിരിക്കുമോ
ശോകമാകാതിരിക്കുമോ
(തിരകൾ...)

അകലത്തിലുയരും പുല്ലോലങ്ങളിൽ
അഭയം തേടും രൂപങ്ങളേ (2)
ഈ വിശ്വസന്ധിയിൽ
വിരിയുന്നതെല്ലാം
വിധിയുടെ വികൃതമാം അങ്കുരങ്ങൾ
വിധിയുടെ വികൃതമാം അങ്കുരങ്ങൾ
(തിരകൾ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts