സ്വാമി അയ്യപ്പാ (ശബരിമല ശ്രീ അയ്യപ്പന്‍ )
This page was generated on May 6, 2024, 4:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം എൻ നമ്പ്യാർ ,രാജ്കുമാർ ,രജനികാന്ത് ,അമിതാഭ് ബച്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:09.

സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ
ശരണം അയ്യപ്പാ നീയേ ശരണം അയ്യപ്പാ
ശരണം അയ്യപ്പാ അഭയം തരണം അയ്യപ്പാ

തലയില്‍ സ്വപ്നങ്ങള്‍ ഇരുമുടിയേറ്റുന്നു
കവിളില്‍ കണ്ണീരേ പനിനീരാകുന്നു
സ്വാമി അയ്യപ്പ ശരണമെന്നു ചൊന്നാല്‍
കല്ലും മുള്ളുകളും കാലിനു പൂവുകളേ
എരുമേലിയില്‍ നാം കൂടിയൊന്നായി
ആനന്ദനടനം ആടിയൊന്നായീ
സ്വാമി തിന്തകത്തോം തോം
അയ്യപ്പത്തിന്തകത്തോം
എരുമേലിയില്‍ നാം കൂടിയൊന്നായി
ആനന്ദനടനം ആടിയൊന്നായീ
ഒഴുകീടും പുഴയില്‍ ജാതിമതമില്ല
സ്വാമിയെന്നോതി ഒന്നായലമാല

അഴകാര്‍ന്ന നദിയാമഴുതയും കണ്ടു
നീരിതോ നിന്റെ പൊന്‍‌പാദം തഴുകി
നോവുന്നമനസ്സില്‍ നിന്നോര്‍മ്മ തഴുകി
ശരണഗീതം താന്‍ പുഴയിതും പാടി
കരിമലയിലേറ്റം കഠിനതരമായി
കാറ്റിന്റെ കുളിരായ് വന്നതാ ദയയോ
ഉയരമൊരു മോഹം അതിലുണരും ദുഃഖം
പകരുവതിനോ നീ ഗിരിനാഥനായി

പമ്പയിലെ സ്നാനം ദേവതാധ്യാനം
പിതൃക്കള്‍ക്കു പൂജ ആനന്ദ സദ്യ
തിരമേലെ ആടും ദീപമാല കാണും
കണ്ണുചെയ്ത പുണ്യം വര്‍ണ്ണനാതീതം
നീലിമലയിലേറി വരും ജനമാകേ
ശബരിപീഠം കണ്ടുയാത്ര തുടരുകയായി
ശരംകുത്തിയാലില്‍ അമ്പൊന്നു കുത്തി
നടക്കുന്നു വീണ്ടും സ്വാമിമാര്‍ നമ്മള്‍

കടലായിരുന്നു ഭക്തജനകോടി
ഭക്തിതന്‍ തിരയായ് തുള്ളുന്നു ഹൃദയം
പതിനെട്ടുപടികളില്‍ പദമൂന്നിടുമ്പോള്‍
നയനങ്ങളണിയുന്നു ഹര്‍ഷാശ്രുപൂരം
നെയ്യഭിഷേകം ഭസ്മാഭിഷേകം
കോടിക്കണ്ണുകള്‍ക്കു ഇതു ദേവലോകം
നിജമായി സ്വപ്നം കരുതുന്നു സാധകം

അയ്യപ്പനണിയാന്‍ ആഭരണമണയും
കാഴ്ചകാണാനും വേണമതിഭാഗ്യം
നൂറുജന്മങ്ങള്‍ നേടിയൊരു പുണ്യം
അലങ്കാരമെല്ലാം കഴിയുന്ന നേരം
കര്‍പ്പൂരദീപം ഉയരുന്നു മുന്‍പില്‍
വാനിലന്നേരം തെളിയുന്നു ജ്യോതി
മകരസംക്രമമണിയും ആനന്ദജ്യോതി

സ്വാമിയേ അയ്യപ്പാ............



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts