വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ദേവദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:52.
aa..aa..aa..aa..aaaaaa.... �ആ..ആ..ആ..ആ..ആാാ.... മൗനം മൗനത്തില്‍ വീണുടഞ്ഞു മഴമുകിലോ പെയ്തിറങ്ങീ മണ്ണു കുളിര്‍ന്നു മനസ്സു കുളിര്‍ന്നു ഇത്തിരി ചൂടിഞ്ഞു പുതപ്പു വേണം (മൗനം...) അമ്പിളി മാനത്തു വിളക്കണച്ചു ഇരുളിന്റെ വാര്‍മുടി ചുരുളഴിഞ്ഞു അരഞ്ഞാണമില്ലാത്ത ഭൂമിതന്‍ അരയില്‍ കാറ്റിന്റെ കൈകള്‍ താളമിട്ടു (അമ്പിളി...) വസുമതി രാഗ വിലോലയായ് മൗനം മൗനത്തില്‍ വീണുടഞ്ഞു ചിറകുകള് ചിറകിന്റെ ചൂടറിഞ്ഞു ചിരകാല സ്വപ്നത്തിന് പൂവിരിഞ്ഞു നഗ്ന ഗാത്രങ്ങളില്‍ നിന്നോന്മദങ്ങളില് ശ്രംഗാര കാവ്യം തുടിച്ചുണര്‍ന്നു (ചിറകുകള്...) യാമിനി ആലസ്യവതിയായ് (മൗനം...) |