പൊന്നാമ്പൽ (ഹരികൃഷ്ണൻസ്‌ )
This page was generated on May 4, 2024, 8:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംമാണ്ഡ്‌
അഭിനേതാക്കള്‍ജൂഹി ചൗള ,മമ്മൂട്ടി ,മോഹൻലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:51.

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യമായ് കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെൻ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യമായ് കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺകൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യമായ് കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യമായ് കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെൻ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യമായ് കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts