വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | അയിരൂര്‍ സദാശിവന് |
ഗാനരചന | എം ജി സദാശിവന് |
ഗായകര്‍ | അയിരൂര്‍ സദാശിവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:51.
ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ ഈറനണിഞ്ഞ നിലാവിനു പോലും ഇവളുടെ നാണമില്ലേ ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ ഇന്നു വെളുക്കും ഇരുളകലും ഈന്തപ്പനയുടെ നിഴലും നോക്കി ഈ മരുപ്പച്ചയും തേടി ഒട്ടകം പോകും ചാലുകൾ തോറും ഓർമ്മകളോടെ നടക്കും ഞാൻ നടക്കും ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ അന്തിവിളിയ്ക്കും വിളക്കു കൊളുത്തും സന്ധ്യാഛവിയുടെ കുങ്കുമവും ചാർത്തി സാഗരരതീരം പൂകി മുക്കുവന്മാരും കൂരയിലെന്നും ഗൽഗദത്തോടെ കിടക്കും ഞാൻ കിടക്കും (ഇതിലെ.....) |