രാമൻ തേടും സീതപ്പെണ്ണേ (ഓ മേരി ലൈല )
This page was generated on May 17, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഅങ്കിത് മേനോൻ
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,അങ്കിത് മേനോൻ ,ശബരീഷ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2023 16:42:07.
രാമൻ തേടും സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ (2)

വെറുതെ.....
കാട്ടിൽ ചുറ്റും നേരം
അതിലേ.....
പോയോ മാനോരൊണ്ണം

ഒരു നോട്ടം
കളി നോട്ടം
അതിലാകെ വീണു പോയി
ഒരു മോഹം
ഇട നെഞ്ചിൽ
തുടി കൊട്ടി നിന്ന് പോയി
നീ നടന്നു രാവണന്റെ
ട്രാപ്പിലേക്ക് കേറിയെന്റെ സീതേ

രാമൻ തേടും സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ (2)

ലങ്കാ....
ദേശം ദൂരെ ദൂരെ
അവിടെ....
ആര് പോയി വരും
ഹനുമാന്
ഭഗവാന്റെ
ഒരു കൊട്ടെഷൻ കിട്ടി
മല ചാടി
തിര ചാടി
അവൻ ലങ്കേലുമെത്തി
വാല് നിന്ന് കത്തി നേരം
ലങ്ക നിന്ന് കത്തി എന്റെ സീതേ

രാമൻ തേടും സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ
അങ്കം വെട്ടു അങ്കം വെട്ടു
അതിനാളെ കൂട്ട് മേളം തട്ട്
അങ്കം വെട്ടു അങ്കം വെട്ടു
അതിനാളെ കൂട്ട് മേളം തട്ട്

തുനിഞ്ഞാൽ....
ആരും രാജാവാകും
നിനച്ചാൽ....
ആരും ജേതാവാകും
ഒരു ചാട്ടം
കൊണ്ടാരും
ഇനി ലങ്കേലുമേത്തും
ഒരു സീത
വരുമെങ്കിൽ
നീ ശ്രീരാമനാകും
സീത പോയി രാധ വന്നാൽ
രാമനന്നു കൃഷ്ണനായി മാറും

രാമൻ തേടും സീതപ്പെണ്ണേ
നീ രാവണന്റെ തോട്ടത്തിലോ (2)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts