കരിമുകില്‍ക്കാടിളക്കി (പടനായകന്‍)
This page was generated on May 1, 2024, 3:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,നടേശ്‌ ശങ്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:43.

കരിമുകില്‍ക്കാടിളക്കി കന്നിച്ചിന്നം വിളിയുമായ്
മദം പൊട്ടിപ്പാഞ്ഞടുക്കും കൊമ്പന്മാര്‍ വമ്പന്മാര്‍
അലഞൊറിക്കച്ചകെട്ടി അങ്കത്തട്ടില്‍ ചിങ്കമായ്
വലം‌പിരി വാള്‍പയറ്റും ചേകോന്മാര്‍ ചേകോന്മാര്‍
എതിരിടുവാന്‍ വരും എമ്പോക്കി പരിഷയെ
അടിതട ഇടികളാല്‍ കൊടിമാറ്റിപ്പാടിടാം
തരികിട താ തിമൃതം തീത്തോം തിത്തോം തോം

അങ്കം ജയിച്ചാര്‍ത്തുവരും വീരന്മാരെ വാഴ്ത്തിടാം
അരിയും പൂവും വെച്ച് കാല്‍ക്കല്‍ വീഴാം
തങ്കവര്‍ണ്ണത്താലപ്പൊലി തമ്പേറിന്മേല്‍ തകിലടി
പുലിയായ് കോലം കെട്ടി തെയ്യം തുള്ളാം
താളം വേണം തകില്‍ പുകിലും വേണം
താഴേക്കാവില്‍ തനിത്തങ്കം വേണം
വെടിപട ചെണ്ടവേണം ആഘോഷങ്ങള്‍ കൊണ്ടാടാന്‍

ഇല്ലിമല ദേശക്കാരെ കിണ്ണം കൊട്ടിപ്പാടിവാ
കിഴക്കേ കന്നിക്കാവില്‍ പൂരക്കാലം
നൂറുപറ ആര്യന്‍ കണ്ടം പൊന്നായ് മിന്നും കൊട്ടാരം
ദിവസോം നമ്മള്‍ നല്‍കും സമ്മാനങ്ങള്‍
മാലേയത്തിന്‍ മണിച്ചെപ്പോ ചിമിഴോ
താളം തുടിയില്‍ പഴം പാട്ടിന്‍ പൊരുളോ
പലപല പകിടവേണം കണ്ണില്‍ മിന്നും പൊന്നയ്യാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts