പൊൻപുലരികൾ പോരുന്നേയ് (ഷെഫീക്കിന്റെ സന്തോഷം )
This page was generated on May 17, 2024, 6:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഉണ്ണി മുകുന്ദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ ,ദിവ്യ പിള്ള ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2022 19:58:20.
 പൊൻ പുലരികൾ പൊരുന്നേ.....
പൊൻ പുലരികൾ പൊരുന്നേ.....
പുഞ്ചിരിയായ് വെയിൽ നാളം...
ഈ തടവറ പൂങ്കാവായ്.....നിറയെ നിണമണിഞ്ഞെ...
മൂകമുരുകിയ വേനൽ വഴികളിലായ്....മഴ പൊഴിയെ..
കൂടെ നടമൊരുപാട് കഥ പറയാം..കൈകൊരുത്തി വരും.
പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ തൊട്ടുഴിയും കൂന്തൽ തന്നതാരാ..(2)
വാർമുകിൽ ചരുവിൽ മുത്തുമഴവില്ലിൻ ചന്തമോടെ ചാരെ വന്നതാരാ...(2)

പൊൻ പുലരികൾ പൊരുന്നേ.....
പുഞ്ചിരിയായ് വെയിൽ നാളം...
ഈ തടവറ പൂങ്കാവായ്.....നിറയെ നിണമണിഞ്ഞെ...

ശലഭങ്ങൾ ആടി അണയുകയായ് ..
ഹൃദയത്തിൻ പൂവിലാടാനായ്...
സഹനങ്ങൾ പാതിയൊഴിയുകയായ് ..
ഇരുളില്ലാ താനെ നീളുന്നെ..
താരാട്ടുപാടും ഇളം തെന്നൽ...
മിഴിനീർ നനവായ് തഴുകുന്നു...
മൊഴി തേൻ കണമാകും നിമിഷങ്ങൾ..
ഇടനെഞ്ചിലിതിലേക്കും മധുരങ്ങൾ..

പൊൻ പുലരികൾ പൊരുന്നേ.....
പുഞ്ചിരിയായ് വെയിൽ നാളം...
ഈ തടവറ പൂങ്കാവായ്.....നിറയെ നിണമണിഞ്ഞെ...
മൂകമുരുകിയ വേനൽ വഴികളിലായ്....മഴ പൊഴിയെ..
കൂടെ നടമൊരുപാട് കഥ പറയാം..കൈകൊരുത്തി വരും.

പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ തൊട്ടുഴിയും കൂന്തൽ തന്നതാരാ..(2)
വാർമുകിൽ ചരുവിൽ മുത്തുമഴവില്ലിൻ ചന്തമോടെ ചാരെ വന്നതാരാ...(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts