മോഹത്തിൻ മുത്തെടുത്തു (അനുരാഗ കൊട്ടാരം )
This page was generated on May 2, 2024, 2:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഇളയരാജ
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:34.

ഹേ........

(സ്ത്രീ) മോഹത്തിന്‍ മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം
(മോഹത്തിന്‍ )
സഞ്ചാരികളേ‍ വരുമോ ഇതുവഴീയേ
ഈ വഴി വരുമോ വരുമോ അഴകിന്‍റെ മലര്‍ നുകരാന്‍
(പു) മോഹത്തിന്‍ മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യ മണിച്ചെപ്പു നല്‍കാം
(സ്ത്രീ) ഏ.......

(സ്ത്രീ) നിലാവല പൂത്തുലഞ്ഞു പോയ് പാടുകെന്‍റെ പൂന്തേന്‍കുയിലേ
നിഴലിന്‍റെ പ്രണയ ചന്ദ്രികേ മതിമറന്നുള്ളില്‍ കൊതിയായി
ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി (2)
തങ്കത്താളം വേണ്ട വേളിപ്പന്തലില്ല ആട്ടും പാടി നൃത്തമാടുവാന്‍

(കോറസ്സ്) ടുര്‍ര്‍ര്‍........ ഹേ....

(സ്ത്രീ) മാമലയില്‍ ഓടും മേഘമേ ഒന്നിറങ്ങി വാ വാ ഇതിലെ
വന്മരത്തില്‍ ആയും തെന്നലേ പൂമണമായി വാ വാ ഇതിലെ
എങ്ങാണെന്‍ രാഗയമുന എങ്ങാണെന്‍ നായകന്‍
എങ്ങാണെന്‍ കളിയരങ്ങ് വിളയാടാന്‍ നേരമായി
തപ്പും തുടിയും വേണം കൊട്ടും ബാന്‍റും വേണം
താളമിട്ടു മേളംവെച്ചു നീ എന്നോടൊത്താടാന്‍ വരൂ

(സ്ത്രീ) മോഹത്തിന്‍ മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം
മോഹത്തിന്‍ മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം
സഞ്ചാരികളേ‍ വരുമോ ഇതുവഴിയേ
ഈ വഴി വരുമോ വരുമോ അഴകിന്‍റെ മലര്‍ നുകരാന്‍
മോഹത്തിന്‍ മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്‍കാം
ലാലല ലലലല ലാലല ലലലല ലല

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts