മാണിക്യ വീണ (തങ്ക നൂപുരങ്ങൾ - പുരുഷൻ) (അഞ്ചര കല്യാണം )
This page was generated on April 27, 2024, 3:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:43:18.

മാണിക്യവീണാ വിലോലയാം വാണിയോ
മാലേയ പുണ്യമാം മന്ദാരപുഷ്പമോ
മായേ മനോമയേ...മാംഗല്യ മാലികേ...
നേരുന്നു ധന്യമാം മംഗളം....

തങ്കനൂപുരങ്ങള്‍ ചാര്‍ത്തി നറുജപ-
കുങ്കുമം കുതിര്‍ന്ന മാറിലൊരു ശുഭ-
മന്ത്രപുണ്യമോടെ വന്നു മണമക-
ളിന്ദ്രനീലകാന്തി ചിന്തിയിതുവഴി
മിഴികളിലഴകുകള്‍ മെഴുകിയ
കലയുടെ കളമൃദുതളികയുമായ്...
തരളമുരളിതഴുകുമരിയമധുരവുമായ്....
(തങ്കനൂപുരങ്ങള്‍....)

മോഹം നെഞ്ചില്‍ തീര്‍ക്കും
കോലം...വർ‌ണ്ണക്കോലം....
കാലം കണ്ണില്‍ ചേര്‍ക്കും
നീലം...സ്വപ്നനീലം...
ചെല്ലക്കുയിലുകള്‍ സൂര്യലതകളി-
ലല്ലിക്കുഴലുമായ് വേദസദിരിനു
ചുണ്ടില്‍ കരുതിയ രാഗസുധയുടെ
ഹംസധ്വനികളില്‍ മെല്ലെയലിയവെ
വസന്ത സുഗന്ധ പതംഗമുണര്‍ന്നു-
പറന്നു തളര്‍ന്നു വാ....
(തങ്കനൂപുരങ്ങള്‍....)

താളം..ആദിതാളം
രാഗം..രതിഭാവം
യാമം..ധന്യയാമം
മേളം...മന്ദ്രമേളം...
പൊങ്കല്‍പ്പുലരിയിൽ‌ എന്റെ മനസ്സിനു
തങ്കക്കൊലുസ്സിലെ മുത്തു വിതറിയ
വർ‌ണ്ണച്ചിറകുകള്‍ കോര്‍ത്തു തരുമൊരു
മോഹച്ചിമിഴിലെ പുണ്യകളഭമേ
വിരിഞ്ഞൊരുഷസ്സില്‍ മനസ്സിലുതിർന്നു-
കുളിര്‍ന്നു കുതിര്‍ന്നു വാ....
(തങ്കനൂപുരങ്ങള്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts