വാകമരത്തിൻ (ജൂലായ്‌ 4)
This page was generated on April 24, 2024, 5:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,സായനോര ഫിലിപ്പ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റോമ ,ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:09.
 

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോവുകയാണോ നീ കിളിയേ പോവുകയാണോ
(വാകമരത്തിൻ...)

എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയന പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയായോ..
(വാകമരത്തിൻ...)


കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതല്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts