കണ്ണീര്‍പൂവും കാക്കപ്പൂവും (നീലാഞ്ജനം )
This page was generated on May 9, 2024, 10:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ആശാലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:41:40.

കണ്ണീര്‍പ്പൂവും കാക്കപ്പൂവും
കണ്ണാരം പൊത്തി കളിച്ചിരുന്നു
മഞ്ഞക്കിളിയും കുഞ്ഞിക്കാറ്റും പുഴയും
കളി കാണാന്‍ ചെന്നിരുന്നു...
(കണ്ണീര്‍പ്പൂവും...)

കളിയില്‍ തോറ്റു കാക്കപ്പൂവിന്‍
കരളും മെയ്യും തളര്‍ന്നുപോയി..
(കളിയില്‍ തോറ്റു...)
കളിയാടുവാന്‍ ഞാനില്ലിനി
അവള്‍ ചൊല്ലി ദൂരെ പിണങ്ങി നിന്നു...
(കണ്ണീര്‍പ്പൂവും...)

കണ്ണീര്‍പ്പൂവിന്‍ കരള്‍ പിടഞ്ഞു
കളിയും ചിരിയും പോയ്‌ മറഞ്ഞു..
(കണ്ണീര്‍പ്പൂവിന്‍..)
കിളിയും കാറ്റും പുഴയും ചൊല്ലി
കനവില്‍ പോലും പിണങ്ങരുതേ....
(കണ്ണീര്‍പ്പൂവും...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts