പകല്‍ മായും മുകില്‍ മാനം (ദി ഗുഡ്‌ ബോയ്സ്‌ )
This page was generated on May 1, 2024, 6:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബപ്പി ലഹിരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഗീതാഞ്ജലി ,ജഗതി ശ്രീകുമാര്‍ ,ജനാർദ്ദനൻ ,ജോസ് പല്ലിശ്ശേരി ,ഹരിശ്രീ അശോകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 07:48:27.
 പകൽ മായും മുകിൽ മാനം
വിടവാങ്ങും വിഷാദരാഗം
നിലാവുപൊലിയും യാമമായ്
ഓർമ്മയിൽ നിൻ മുഖം മാത്രമായ്
ഇവിടെ ഞാൻ മാത്രമായ്
നിഴൽപോലും യാത്രയായ്
പകൽ മായും മുകിൽ മാനം
വിടവാങ്ങും വിഷാദരാഗം

രാക്കടലാടും ഹൃദയം
സാന്ത്വനം തേടുകയായി
നെഞ്ചിൻ മുരളിയിലേതോ
പാഴ്ശ്രുതി മൂടുകയായി
കണ്ണീർക്കിനാവേ നിന്നെക്കാണാൻ
മനസ്സു വിതുമ്പുകയല്ലോ
സ്നേഹാഞ്ജലി നൽകുകയല്ലോ
പകൽ മായും മുകിൽ മാനം
വിടവാങ്ങും വിഷാദരാഗം

കുഞ്ഞുകിനാവിൻ ചിറകിൽ
കൂടുതിരഞ്ഞു പറന്നു
മഞ്ഞുനിലാവിൻ തണലിൽ
മൂകതപസ്സിലലിഞ്ഞും
കാണാത്തിടമ്പേ നിൻ കാൽത്തളിരിൽ
തുളസീദളമായ് വീണുംം
ജന്മങ്ങളായ് കാത്തിരിപ്പൂ ഞാൻ

പകൽ മായും മുകിൽ മാനം
വിടവാങ്ങും വിഷാദരാഗം
നിലാവുപൊലിയും യാമമായ്
ഓർമ്മയിൽ നിൻ മുഖം മാത്രമായ്
ഇവിടെ ഞാൻ മാത്രമായ്
നിഴൽപോലും യാത്രയായ്
പകൽ മായും മുകിൽ മാനം
വിടവാങ്ങും വിഷാദരാഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts