പറയാന്‍ എനിയ്ക്കു നാണം (ഡേയ്ഞ്ചര്‍ ബിസ്ക്കറ്റ്‌ )
This page was generated on April 19, 2024, 1:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി അബ്ബാസ് ,സാധന ,കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:02.


പറയാനെനിക്കു നാണം
പകലുറക്കത്തില്‍ കണ്ടേ പതിവില്ലാതൊരു സ്വപ്നം
പറയാനെനിക്കു നാണം

പറഞ്ഞുപോയാലെന്നെ പരിഹസിക്കും
പറഞ്ഞില്ലയെങ്കിലോ പരിഭവിക്കും
പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും
പരിഭവവാക്കുകേട്ടാല്‍ കരഞ്ഞുപോകും

സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ
സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ?
ആ വേണുഗാനമെന്നില്‍ നിറഞ്ഞുപോയി
ആ ഭാവഗംഗയില്‍ ഞാനൊഴുകിപ്പോയി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts