പാട്ടൊന്നു പാടി (സ്വരലയം )
This page was generated on April 28, 2024, 6:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ വി മഹാദേവന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2014 08:31:40.

പാട്ടൊന്നു പാടിടുന്നു ഞാൻ അതിൽ
ഒരു കാര്യം ഓർത്തിടുന്നു ഞാൻ...
ഈ ശിലകൾതൻ ഹൃദയം കാട്ടിടാം...നിങ്ങൾ
കേൾക്കാത്ത പലതും ചൊല്ലിടാം...
(പാട്ടൊന്നു...)
നീലക്കല്ലിൽ കവിത കാണാൻ
പാറകൾതൻ കഥകൾ കേൾക്കാൻ
പോരൂ പോരൂ മാലോകരേ...ഹോയ്
പോരൂ പോരൂ മാലോകരേ...

ഈ തിളങ്ങുന്ന ശിലയൊന്നിൽ ഇരിക്കുന്നു വാണി..(2)
വരവീണാ മൃദുപാണി വനരുഹലോചന റാണി..(2)

കണ്ണന്റെ...പൊൻകുഴലൊളി കേട്ടു്..
ഹൃദയങ്ങൾ അലിയുന്ന നേരം...(2)
ശിലകളിലോ ഉയിരിടുന്നു ഉയിരുകളോ ശിലകളാകുന്നു..(2)
കണ്ണന്റെ...

കന്യകകൾ സുന്ദരാംഗികൾ...കണ്ട
എത്രയെത്ര സ്വപ്നജാലങ്ങൾ..
ഈ കല്ലുകൾക്കു കാന്തി നൽകുന്നൂ
നൂറു നൂറു പ്രേമഗാഥകൾ...
(കന്യകകൾ...)
രാഗമോടെ ഭാവമോടെ താളമോടെ
ജീവനോടെ മേവും ഇവയെ കാണാൻ വരൂ
ഇനി അഹ അഹ ഒഹോ ഒഹോ പാടാൻ വരൂ...

രാസലീലാ...ലാസ്യമേളാ...(2)
അകമിഴിയിൽ തെളിയും വേള
തരുണികൾക്കണിയുവാൻ
വെണ്ണിലാവു് ഉടുപുടവ നെയ്യും വേള...
തരളിത മുകുളിത ഹൃദയങ്ങൾ
യമുനാനദിയാകും വേള...
മണ്ണും വിണ്ണും തമ്മിൽ മാറും
ചിത്രങ്ങൾ ശില്പങ്ങളാകെ...(2)
കണ്ണന്റെ...പൊൻകുഴലൊളി കേട്ടു്..
ഹൃദയങ്ങൾ അലിയുന്ന നേരം...
ലാലാ ലാലാ ലാലാ ലാലാ ലാലാ ലല ലാ..
ലാലാ ലാലാ ലാലാ ലാലാ ലാലാ ലല ലാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts