കരിമുകില്‍ക്കാട്ടിലെ (കള്ളിച്ചെല്ലമ്മ )
This page was generated on April 19, 2024, 9:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:57.



കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ
യാത്രയായീ...
കരയിൽ നീ മാത്രമായീ
(...കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
(...കരിമുകില്‍)

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
(...കരിമുകില്‍)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts