തേൻ പൂക്കളിൽ (ശരവർഷം)
This page was generated on May 1, 2024, 4:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,എസ് ജാനകി ,കൌസല്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Sareena Vahab ,സുകുമാരന്‍ ,മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:15.
തേൻപൂക്കളിൽ കുളിരിടും തേൻതെന്നലേ
തേൻപൂക്കളിൽ കുളിരിടും തേന്‍‌തെന്നലേ
തളിരില തളിർ ചൂടി കതിരില കതിർ തൂകി
ഏകാന്തമേതോ ചില്ലയിൽ മോഹശാരിക
എന്റെ മോഹശാരിക
മമ്മീ ഡാഡീ കിലുകിലു കിളിക്കു
പൊങ്ങിപ്പോകാൻ ചിറകുകളെവിടെ ?
(മമ്മീ ഡാഡീ.....)

കിനാക്കള്‍തൻ തടങ്ങളിൽ പ്രശാന്തമായി
നിതാന്തമാം സുമങ്ങളിൽ പ്രസന്നമായി
മധുരവുമായ്‌ അണയുകയായ്‌ നിനവുകളെന്നിൽ
പുളകവുമായ്‌ വിടരുകയായ്‌ കവിതകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകൾ
എന്റെ മോഹത്തേരുകൾ....

ലലല ലലാലാ...ആ...ആ...ലാലാലലാ.....

പ്രതീക്ഷതൻ തലങ്ങളിൽ നിറങ്ങള്‍ തൂകി
അനന്തമാം പഥങ്ങളിൽ ലയങ്ങളാടി
ഹൃദയസ്വരം പകരുകയായ്‌ കിളിമകളെന്നിൽ
ഹൃദയനിറം അണിയുകയായ്‌ മലരുകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകള്‍
എന്റെ മോഹത്തേരുകള്‍....
(തേൻപൂക്കളിൽ.....)
ലലലലാ....ലലലലാ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts