അരികിൽ നീ (14ത്ത് ഫെബ്രുവരി )
This page was generated on May 22, 2024, 5:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംവിജയകുമാർ ചമ്പത്ത്
ഗാനരചനശ്രീകുമാർ ബാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,മാതംഗി അജിത് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2023 11:40:32.
അരികിൽ നീ തണലായ്‌ ഞാൻ നിറയും ഹൃദയം
പ്രിയമായ് നീ മൊഴിയായ് ഞാൻ പിടയും മിഴികൾ
നിലാവുകൾ പകർന്നതോ കിനാവുകൾ പറഞ്ഞതോ
നെഞ്ചിലെ മോഹം മൗനം പ്രണയം
കണ്ണിലെ ഇതു പോലൊരു സുഖമഴയിൽ ആ...
അരികിൽ നീ തണലായ്‌ ഞാൻ നിറയും ഹൃദയം

ആ...
ഈ നിറമഴയിൽ പുഴതൻ പടവുകളിൽ
ഞാൻ അലിയുകയായ് പ്രിയനേ നിന്നഴകിൽ (2)
കരങ്ങൾ തേടി വന്നതോ അഴിഞ്ഞു നിൻ മുടിച്ചുരുൾ
നെഞ്ചിലെ പ്രിയം തരും സ്വരം നീയെന്നുള്ളിൽ പകരും
മ പ നി സ ഗ രി സ നി ധ മ പ ഗ മ ഗ രി
അരികിൽ നീ തണലായ്‌ ഞാൻ നിറയും ഹൃദയം
പ്രിയമായ് നീ മൊഴിയായ് ഞാൻ

പൂവിതളുകളിൽ നറുതേൻ മലരുകളിൽ
ഞാൻ നുകരുകയായ് മധുരം നിന്നധരം
നിറങ്ങൾ ചാരെ വന്നതോ തെളിഞ്ഞു നിൻ കവിൾത്തടം
നെഞ്ചിലെ പ്രിയം തരും സ്വരം നീയെന്നുള്ളിൽ പകരും
മ പ നി സ ഗ രി സ നി ധ മ പ ഗ മ ഗ രി
കുളിർ പകരും ഇത് പ്രണയം മലരേ മൗനം
അരികിൽ നീ അരികിൽ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts