വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ശ്രീനിവാസ് ,ബാലു തങ്കച്ചൻ ,കല്യാണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,നയൻതാര ,ഷീല ,മധു ,ഇന്നസന്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:55.
അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരിയിൽ തേൻ കനിയുണ്ടോ (2) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ വിറവാലൻ പൈങ്കിളിക്കൊരു തിരുവമൃതേത്തൊരുക്കി വെച്ചു കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചു കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചു കിളിയേ...... കിളിയേ കിളിയേ പാട്ടുണ്ടോ അപ്പാട്ടിൽ തേൻ കനിയൂണ്ടോ ആ കനി നിറയെ തേനുണ്ടോ കദളിത്തേനുണ്ടോ (വിറവാലൻ..) വിരുന്നൊരുക്കിയ കന്നിപ്പൂവിനു തിരുവാഴ്ത്തും പാട്ടുമായ് കൊട്ടും കുഴൽ വിളി മേളവുമായൊരു പറ്റം കുയിലുകൾ വന്നൂ ഒരു പറ്റം കുയിലുകൾ വന്നൂ (വിറവാലൻ..) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ പടർവാഴപ്പന്തലിലാരോ നിറപറയിൽ പൂക്കുല വെച്ചു പൂവും പൊന്നും പുടവയുമായ് പോരുവതാരോ പുഴയോരത്തെ കാവല്‍പ്പുരയിൽ കുളിരോലും പാതിരാവിൽ ചങ്ങമ്പുഴയുടെയീരടി പാടും പണ്ടത്തെ പ്രിയതോഴൻ പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ..)(അരിതിരിമുല്ലേ..) |